ഉള്ളിന്റെ ഉള്ളിൽ ഉൾ വിളി
വരുന്ന ചില ബന്ധങ്ങൾ
അവ അറ്റു പോകുമ്പോൾ ആത്മാർത്ഥമായ
ഉൾ വേദന
വേദന കൃത്രിമം അല്ലെങ്കിൽ
അതു യഥാർത്ഥ ബന്ധം
ആദ്യ ബന്ധം അമ്മ, അമ്മ
പറഞ്ഞു അച്ചൻ
വെറും പുക്കിൾ കുടി ബന്ധം
അമ്മയെ അമ്മയാക്കില്ല
അമ്മ പറഞ്ഞ അച്ചനും അതു
കൊണ്ടു മാത്രം അച്ചനാകില്ല
അമ്മയെ പോലെ മറ്റൊരാൾ
എത്ര പൂർണ്ണതയായാലും
വളർത്തമ്മ ആകാനേ പറ്റൂ
മനസ് എത്ര പരിശ്രമിച്ചാലും
അച്ചൻ ബന്ധവും അങ്ങനെ തന്നെ
സഹോദര ബന്ധം അതു രക്തബന്ധം
രക്തബന്ധം എങ്കിലും ചിലപ്പോൾ
അതും നാമമാത്രം ആകും.
ജീവിതപങ്കാളി അടുത്ത ബന്ധം,
അതിലൂടെ മക്കൾ വീണ്ടും ബന്ധം
ജീവിതപങ്കാളിയ്ക്ക് പകരം
പറ്റുമോ ?
മക്കൾക്ക് പകരം പറ്റുമോ
?
സഹോദരങ്ങൾക്ക് പകരം പറ്റുമോ
?
പകരക്കാർ എന്നും പകരക്കാർ
തന്നെ
സുഹൃത്ത് ബന്ധം, പല വിധം
ഒരു പക്ഷേ, മുകളിൽ പറഞ്ഞ
എല്ലാ ബന്ധങ്ങൾക്കും കൂടി
ചില ആത്മസുഹൃത്തുക്കൾക്ക്
സാധിക്കും.
എങ്കിലും, ഒന്നിൽ കൂടുതൽ
ആത്മബന്ധം കാണുമോ
എന്നാൽ, ഒന്നിൽ കൂടുതൽ
ആത്മസുഹൃത്തുക്കൾ കാണാം.
ആത്മ ബന്ധമോ ? അത് അമ്മ
ആയാലും അച്ചനായാലും
സഹോദരങ്ങളായാലും മക്കളായാലും ആത്മസുഹൃത്തുക്കൾ ആയാലും
സഹോദരങ്ങളായാലും മക്കളായാലും ആത്മസുഹൃത്തുക്കൾ ആയാലും
വിരഹതയിൽ യാഥാർത്ഥ വിങ്ങൽ
ഉള്ളിന്റെ ഉള്ളിൽ ഉടലെടുക്കുന്നുവെങ്കിൽ
ഉറപ്പാണ് അത് ആത്മബന്ധം
ആയിരുന്നുവെന്ന്
No comments:
Post a Comment