ഹൃദയം നിലച്ചാല്‍ , ജീവന്‍ നിലച്ചാല്‍
പിന്നീട് ഈ കുറിപ്പ് തിരുത്തുവാന്‍ സാധിച്ചെങ്കില്‍ !
വിദൂരത്തിലിരുന്ന് വിട്ടുപോന്നവരെ കാണുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ !
ജിവിതം മടുത്തിട്ടല്ല, പക്ഷേ എന്തിനു വേണ്ടിയെന്നു തോന്നല്‍
എല്ലാം കൈവിട്ടു പോകുന്ന പോലെ
എല്ലാര്‍ക്കും വേണ്ടതെന്റെ ദ്രവ്യം
ആര്‍ക്കും വേണ്ടാത്തൊരു ജീവിതമെന്ന തോന്നല്‍
കുഞ്ഞുമനസ്സുകളായതു കൊണ്ടാകാം മക്കള്‍
അവര്‍ തരുന്നുണ്ട് നിഷ്കളങ്ക സ്നേഹം
എങ്കിലും, ഈ ലോകത്തോടു കൂടുതല്‍ ചേരുമ്പോള്‍
എന്തുറപ്പ് അതവര്‍ തുടരുമെന്ന് ?
അവര്‍ക്ക് വേണ്ടി മാത്രമാണ് ഇത്ര ക്ഷമിച്ചതും
ഇനിയും തുടരുന്നതും
എങ്കിലും, ഉറപ്പില്ല എന്നെന്റെ തീരുമാനമെന്ന്
ആ തുടിപ്പു നിലയ്ക്കുമെന്ന്
അതേ, ആത്മാര്‍ത്ഥ ഹൃദയമുണ്ടായതു തന്നെയാണ്
ഇവിടെയും കാരണം ചൂണ്ടി കാണിക്കുവാന്‍
ഈ ദുഷിച്ച ലോകത്ത് ജീവിക്കുവാന്‍
പരിശീലനം ലഭിക്കേണ്ടിയിരുന്നു
ആരേയും പറയില്ല ഞാന്‍ കാരണമായി
എന്റെ മനസ്സിന്റെ കോണുകളില്‍
അവര്‍ക്കായി നല്‍കിയ സ്നേഹം
ഇനിയും ബാക്കി തന്നെ കാരണം
ഉണ്ട് ധാരാളം ആത്മസുഹൃത്തുക്കള്‍
അവരോടൊന്നും പങ്കിടാന്‍ പറ്റാത്ത പ്രശ്നങ്ങള്‍
ആരോടുമില്ലെനിക്ക് പരിഭവം, പറ്റുമെങ്കില്‍
കാണാം അടുത്ത ജന്മത്തില്‍ .
No comments:
Post a Comment